കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതം ഇംഗ്ലീഷിൽ പുസ്തകം ആകുന്നു. വൺ ടൈം വൺ ലൈഫ് എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൻ്റെ രചയിതാവ് കുന്നമംഗലം മർക്കസിലെ പൂർവ വിദ്യാർഥി കൂടിയായ സലാം കോളിക്കലാണ്.
One time One Life, The incredible story of the Grand mufthi of india എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ, കാന്തപുരത്തിന്റെ ഇതുവരെയും പുറത്തു വരാത്ത ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുണ്ട്.
കൂടാതെ നിമിഷ പ്രിയ കേസിൽ നടത്തിയ ഇടപെടലുകൾ, സമാധാന ശ്രമങ്ങൾ, വിവിധ സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു.
40ലധികം രാജ്യങ്ങൾ സന്ദർശിച്ച കാന്തപുരം, തന്നെ പിന്തുടരുന്ന ഒരുപാട് വിശ്വാസികൾ ഉണ്ടായിട്ടും പാകിസ്ഥാൻ സന്ദർശിക്കാൻ എന്തുകൊണ്ട് തയ്യാറായില്ല എന്നും പുസ്തകത്തിൽ വിശദീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
