കോഴിക്കോട്: വഖഫ് സ്വത്തുകൾ സംരക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.
വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും ബില്ലിന്‍റെ അടിസ്ഥാനത്തിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു.
ആയിരത്തോളം പള്ളികളിൽ താൻ ഖാളിയാണ്. വഖഫ് ചെയ്ത സ്വത്തുകൾ ചിലർ കയ്യേറിയിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം.
വഖഫ് സ്വത്തുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. വഖഫുമായി ബന്ധപ്പെട്ട ആശങ്ക സർക്കാരുകൾ പരിഹരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്