കൊച്ചി : കരാർ കാലാവധി കഴിഞ്ഞിട്ടും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.
അർജന്റീന ടീമിന്റെ മത്സരത്തിനായി കൈമാറിയ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ്, സ്റ്റേഡിയം ഇന്ന് ജിസിഡിഎയ്ക്ക് കൈമാറും.
സെപ്റ്റംബർ 26 നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്പോൺസർ സ്റ്റേഡിയം ഏറ്റെടുത്തത്. നവംബർ 30 നകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് സ്പോൺസർ പറഞ്ഞിരുന്നു.
പുതിയ കവാടം, ചുറ്റുമതിൽ,വിവിഐപി സിറ്റിങ് ഏരിയ, സീറ്റിങ് അറേഞ്ച്‌മെന്റ് സംവിധാനം, ടർഫടക്കം 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളായിരുന്നു സ്‌പോൺസർ പ്രഖ്യാപിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
