തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ചിത്രങ്ങള്‍ പുറത്തെത്തിയതില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്ത വരുന്നതുവരെ ഉണ്ണികൃഷ്ണന് പോറ്റിയേക്കുറിച്ച് താന്‍ മനസ്സിലാക്കിയത് 'ശരിയായ ഒരു ഭക്തന്' എന്ന നിലയ്ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനപ്പുറമൊന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരുവട്ടം ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയി എന്ന് നേരത്തെ പറഞ്ഞത് ഓര്‍മയില്‍ നിന്നാണ്. ഏഴെട്ടുവര്‍ഷം മുന്‍പത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
രണ്ടുതവണയല്ല, നാല്‍പ്പതുതവണ പോയാലും പോയെന്നു പറയാന്‍ തനിക്കൊരു മടിയുണ്ടാകേണ്ട കാര്യമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ