കണ്ണൂര്‍: പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ഒരു ചർച്ചയുമില്ലെന്ന പ്രതികരണവുമായി കെ സുധാകരൻ. 'കെപിസിസി അധ്യക്ഷൻ മാറേണ്ട സാഹചര്യമില്ലെന്നും അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാൻഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും പോകാൻ പറഞ്ഞാൽ പോകും. ആരുടെ പേരും നിർദേശിച്ചിട്ടില്ലെന്നും ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചയിൽ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പുനസംഘടനയുടെ ഭാഗമായി ചില മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്. സുധാകരനെ മാറ്റുകയാണെങ്കില്‍ ആന്‍റോ ആന്‍റണി, സണ്ണി ജോസഫ്, തുടങ്ങിയവരാണ് ആ പദവിയില്‍ ചര്‍ച്ചയിലുള്ളത്. ദേശീയ തലത്തില്‍ ഏതെങ്കിലും പദവി സുധാകരന് നല്‍കിയേക്കുമെന്നും അഭ്യൂഹമുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്