തിരുവനന്തപുരം: യുഎസിലെ മേയോ ക്ലിനിക്കിലെ വിദഗ്ധ പരിശോധനയ്ക്കു ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഇന്നു തിരിച്ചെത്തും.
മേയോ ക്ലിനിക്കിൽ ഡോക്ടർമാരുമായി നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ ചികിത്സാ രീതിയിൽ കാര്യമായ മാറ്റങ്ങൾ നിർദേശിച്ചിട്ടില്ല.
വൈകിട്ട് ഏഴരയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്ന സുധാകരൻ നാളെ കണ്ണൂരിലെത്തും. 29നാണ് കെപിസിസി ഓഫിസിൽ തിരികെയെത്തുക.
സുധാകരൻ തിരിച്ചെത്തുന്നതോടെ കേരളത്തിൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകളും ചൂടുപിടിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്നണിയിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ 29 മുതൽ സുധാകരൻ പങ്കാളിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്