നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്‍; കണ്ണൂരിൽ സ്ഥാനാർഥിത്വ സാധ്യത ശക്തം

FEBRUARY 7, 2026, 9:26 PM

കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമെന്ന സൂചന ശക്തമാക്കി കെ. സുധാകരൻ എംപി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിത്വം പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സുധാകരനുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

സുധാകരനൊപ്പം യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മറ്റ് രണ്ട് എംപിമാരും മത്സരിക്കാൻ അനുമതി തേടി ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നതാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്.

എന്നിരുന്നാലും നിയമസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ തന്റെ പേരുണ്ടാകുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് സുധാകരൻ. അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലും ഇതിന്റെ സൂചനകൾ വ്യക്തമാണ്. സ്ഥാനാർഥി പട്ടികയിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, കണ്ണൂരിൽ മത്സരിക്കാൻ താനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

ഇക്കാര്യത്തിൽ ഹൈക്കമാൻഡിൽ നിന്നു തനിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും, മത്സരിക്കാൻ താത്പര്യമുണ്ടെന്ന് രാഹുൽ ഗാന്ധിയോട് നേരിട്ട് അറിയിച്ചിരുന്നുവെന്നും സുധാകരൻ ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ ദിനപത്രത്തോട് പറഞ്ഞു.

മുന്നോട്ട് പോകാനായിരുന്നു നിർദേശമെന്നും, ഈ തീരുമാനത്തിൽ അവസാന നിമിഷത്തിൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രചാരണ പരിപാടികൾ ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായും സുധാകരൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam