ശബരിമല തന്ത്രിയെ തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ദേവസ്വം ബോർഡ് 

JULY 23, 2026, 9:21 AM

തിരുവനന്തപുരം: ശബരിമലയില്‍  ബ്രഹ്‌മദത്തനെ തന്ത്രയാക്കുന്നതിന് ശുപാര്‍ശ ചെയ്ത് മുന്‍ തന്ത്രിയായ കണ്ഠരര് രാജീവര്‍ നല്‍കിയ നിവേദനം പരിഗണനയിലുണ്ടെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. 

 എന്നാല്‍ തന്ത്രി ആരെന്ന അന്തിമ തീരിമാനം എടുത്തിട്ടില്ലെന്നും ഇതിനായി മുതിര്‍ന്ന മൂന്ന് തന്ത്രിമാരടങ്ങിയ ഒരു സമിതിയെ രൂപീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന 26-ാം തീയതി തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സമിതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ദേവസ്വം ബോര്‍ഡ് എടുക്കുകയെന്നും ജയകുമാര്‍ വിശദീകരിച്ചു. 

vachakam
vachakam
vachakam

അതോടൊപ്പം തന്നെ ശബരിമലയില്‍ 2018ല്‍ കണ്ടെത്തിയ ദേവപ്രശ്‌നങ്ങളില്‍ ചില ദോഷങ്ങളും പരിഹാരങ്ങളും കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പ്രായശ്ചിത്ത പൂജകള്‍ക്കായി ദേവസ്വം ബോര്‍ഡ് യോഗം 5 ലക്ഷം രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam