'ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് ബസുകളുടെ പടി താഴ്ത്തിയത്, അത്രയും പരിഗണനയുണ്ട് കെട്ടോ'; കെ ബി ഗണേഷ് കുമാര്‍

JANUARY 22, 2026, 9:17 AM

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടിയെ ഒരിടത്തുവെച്ച് കണ്ടുവെന്നും പ്രായമായവർക്ക് കെഎസ്ആർടിസി ബസ്സിൽ കയറാൻ പടിയുടെ ഉയരക്കൂടുതൽ കാരണം ബുദ്ധിമുട്ടാണെന്നും അവർ തന്നോട് പറഞ്ഞിരുന്നുവെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു.

'മന്ത്രിയായി വന്നശേഷം ഉമ്മൻ ചാണ്ടി സാറിന്‍റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ...പ്രായമായവർക്ക് ബസ്സിൽ കയറാൻ വലിയ ബുദ്ധിമുട്ടാണ്. പടിയൊന്ന് താഴ്ത്തുമോയെന്ന്. ശരി ചേച്ചിയെന്ന് ഞാനും പറഞ്ഞു. താഴ്ത്തി കൊടുത്തു.

vachakam
vachakam
vachakam

ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആർടിസി ബസിന്‍റെ പടി താഴ്ത്തിയത്. ഇത് ചാണ്ടി ഉമ്മന് അറിയില്ലെങ്കിൽ അമ്മയോട് ചോദിക്കണം. അത്രയും പരിഗണനയുണ്ട് കെട്ടോ. ആ കുഞ്ഞിന് അത് മനസ്സിലായില്ല. കുഞ്ഞിന് ചേട്ടനെ അറിയാത്തോണ്ട', കെ ബി ഗണേഷ് കുമാർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam