കോട്ടയം: ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും. 2020ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി കേവല ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ വീണ്ടും യുഡിഎഫ് പിടിക്കുകയായിരുന്നു.
23ൽ 17 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന് ആറ് സീറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളു. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് പോലും ഇത്തവണ എൻഡിഎയ്ക്ക് ലഭിച്ചില്ല.
കേരള കോൺഗ്രസിനും ഒരു വർഷം അധ്യക്ഷ സ്ഥാനം നൽകാനാണ് യുഡിഎഫിൽ ധാരണ. കേരള കോൺഗ്രസിന്റെ ജോസ്‌മോൻ മുണ്ടക്കൻ അടുത്ത ടേമിൽ അധ്യക്ഷനാകും. എന്നാൽ കേരള കോൺഗ്രസിന്റെ ടേം എപ്പോഴാണെന്നതിൽ തീരുമാനമായിട്ടില്ല.
കേരള കോൺഗ്രസ് എമ്മിനെ നേരിടാൻ കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ രണ്ട് സീറ്റുകൾ തിരിച്ചെടുത്ത് 16 സീറ്റിൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയായിരുന്നു കോൺഗ്രസ്.
ഏഴ് സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചു. കഴിഞ്ഞ തവണ മാണി ഗ്രൂപ്പിന്റെ പിൻബലത്തിലാണ് വിജയിച്ചതെന്ന വിലയിരുത്തലിൽ ഇത്തവണ എൽഡിഎഫ് മാണി വിഭാഗത്തിന് അർഹമായ പരിഗണന നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
