കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഇടതുമുന്നണിയുടെ മധ്യമേഖല ജാഥയുടെ ചുമതലയേറ്റെടുത്തു. കോട്ടയത്ത് എല്‍ഡിഎഫ് ജില്ലാ നേതാക്കളുമായി ആദ്യ യോഗം ചേര്‍ന്ന് ജാഥയുടെ ക്രമീകരണം വിലയിരുത്തി.
പത്തനംതിട്ട മുതല്‍ എറണാകുളം വരെയാണ് ജോസ് കെ മാണി വികസന മുന്നേറ്റ ജാഥ നയിക്കുന്നത്. വികസനമുന്നേറ്റ ജാഥയുടെ മധ്യമേഖല ക്യാപ്റ്റനാണ് ജോസ് കെ മാണി. കോട്ടയത്തെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുമായും മറ്റ് ഘടകകക്ഷി പ്രതിനിധികളുമായും ജോസ് കെ മാണി ജാഥയുടെ ക്രമീകരണം ചര്‍ച്ച ചെയ്തു.
ഫെബ്രുവരി ആറിന് തുടങ്ങി പതിമൂന്നുവരെയാണ് മധ്യമേഖല ജാഥ. പാര്‍ട്ടി ചെയര്‍മാനെ മധ്യമേഖല ജാഥയുടെ ക്യാപ്റ്റനാക്കിയത് എല്‍ഡിഎഫ് അര്‍ഹമായ പരിഗണന നല്‍കുന്നതിന്‍റെ തെളിവാണെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
