കോട്ടയം: ലൈംഗിക വിവാദങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് അനുകൂല മൊഴി നൽകിയ ജീന സജി തോമസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് രംഗത്ത്. ജീന എന്ന പേരിൽ യൂത്ത് കോൺഗ്രസിൽ അംഗത്വമുളള ആരും കോട്ടയം ജില്ലയിൽ നിന്ന് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കറും വ്യക്തമാക്കിയിരുന്നു.
അതേസമയം കാനഡയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജീന, നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഡിവൈഎഫ്ഐ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജീനാ സജി തോമസിന്റെ പരാതി എന്നാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരീ ശങ്കർ ഡിജിപിക്ക് പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
