കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടി. ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു.
അതേസമയം ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്സിൽ എഴുതിയത്.
മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
