ജാമിഅ മർകസ് 2025 -26 വർഷത്തെ ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

FEBRUARY 28, 2026, 7:21 AM

കോഴിക്കോട്: ജാമിഅ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീൻ: ശുഅ്ബ തഫ്‌സീർ, ശുഅ്ബ ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്‌ലാമിയ്യ ഇൽമുൽ ഇദാറഃ, ഇൽമുന്നഫ്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന 2025 -26 അധ്യയന വാർഷിക പരീക്ഷയിൽ പങ്കെടുത്ത 1233 വിദ്യാർത്ഥികളിൽ 99 ശതമാനം പേർ വിജയിച്ചു. പ്രസ്തുത ഡിപ്പാർട്ട്‌മെന്റുകളിൽ റാങ്ക് നേടിയവർ യഥാക്രമം

ഒന്നാം റാങ്ക്: അഹ്മദ് ജദീർ കടൂപ്പുറം, ലുഖ്മാനുൽ ഹകീം മാളിയേക്കൽ, ശിബ്‌ലി ജൗഹർ വള്ളുവമ്പ്രം, സയ്യിദ് ജസൂൽ ഹാശിം ബാഹസൻ ചീനിക്കൽ, അബ്ദുൽ ഹകീം യുപി, മുഹമ്മദ് ഖലീൽ കിഴിശ്ശേരി, മുഹമ്മദ് സ്വാദിഖ് ശ്രീപുഷ്‌കരം.

രണ്ടാം റാങ്ക്: ഫള്‌ലുറഹ്മാൻ മണ്ണാർക്കാട്, മുഹമ്മദ് യാസീൻ പൂനൂർ, അഹ്മദ് വട്ടപ്പാറ, ജമാലുദ്ദീൻ മാണി, മുഹമ്മദ് ഇർഫാൻ റസാ ബീഹാർ, ശബീറലി കാരാട്ടുപറമ്പ്, ഇബ്‌റാഹീം ബാദുഷ കോട്ടിക്കുളം.

vachakam
vachakam
vachakam

മൂന്നാം റാങ്ക്: ഖാജ മുഈനുദ്ദീൻ പൊന്നംകോട്, നൂറുദ്ദീൻ കളത്തിൽകുണ്ട്, അബ്ദുൽ ഹസീബ് ആലിപറമ്പ്, മുഹമ്മദ് സഈദ് വലിയപറമ്പ്, തൗഫീഖ് റസാ ജാർഖണ്ട്, മുഹമ്മദ് സ്വാദിഖ് കാഞ്ഞിരപ്പള്ളി, മുസമ്മിൽ കല്ലുള്ളതോട്.

വിജയികളെ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ചാൻസിലർ സി. മുഹമ്മദ് ഫൈസി, പ്രൊ -ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ അനുമോദിച്ചു. പരീക്ഷാഫലം വേേു:െ//ൃലൗെഹ.ോമൃസമ്വ.ശി എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് കൺട്രോളർ ഓഫ് എക്‌സാമിനേഷൻ അറിയിച്ചു. റീ വാല്ല്യേഷന് മാർച്ച് 6 വരെ അപേക്ഷിക്കാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam