ചേര്‍ത്തല: ചേര്‍ത്തലയിലെ ജെയ്‌നമ്മ തിരോധാന കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതായി വ്യക്തമാക്കി അന്വേഷണ സംഘം. കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടികൊണ്ട് പോകല്‍ കുറ്റം ചുമത്തി എന്നാണ് പുറത്തു വരുന്ന വിവരം. സെബാസ്റ്റ്യന്റെ രണ്ടാമത്തെ കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാല്‍ ഇയാളെ കോടതിയില്‍ ഹാജരാക്കും.
അതേസമയം രണ്ടാഴ്ച്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് കേസിൽ ഒരു വ്യക്തത ലഭിച്ചത്. പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും ശാസ്ത്രീയ തെളിവുകളടക്കം മറ്റ് തെളിവുകളെല്ലാം ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
എന്നാൽ നേരത്തെ കൊലപാതകവും തെളിവ് നശിപ്പിക്കലുമായിരുന്നു സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. ഡിഎന്‍എ പരിശോധന ഫലം കൂടി ലഭിച്ചാല്‍ കേസ് അന്വേഷണം അവസാനിപ്പിക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
