എറണാകുളം: ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭയും രംഗത്ത്. മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണെന്നും മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താൻ ഔദ്യോഗിക തലത്തിൽ മാർഗ്ഗങ്ങളുണ്ടെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തു എന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്