ഡ്രഡ്ജർ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

APRIL 21, 2026, 3:46 AM

 ദില്ലി:  ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിനിട്ട പിഴ സുപ്രീംകോടതി പിൻവലിച്ചു. 

 അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യത്തെത്തുടർന്നാണ് നടപടി. 25,000 രൂപ പിഴയാണ് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി വിധിച്ചിരുന്നത്. 

ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

vachakam
vachakam
vachakam

ഡച്ച് ഭാഷയിലുള്ള റിപ്പോർട്ട് സിബിഐക്ക് കൈമാറിയെന്നും അത് തർജമ ചെയ്ത് വരികയാണെന്നുംഅഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ കോടതിക്ക് കൈമാറാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam