പാലക്കാട്: പട്ടാമ്പിയിൽ പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്. പട്ടാമ്പി നഗരത്തിലെ റോഡ് പണി തടയാൻ വന്നാൽ വന്നപ്പോലെ തിരിച്ചു പോകില്ലന്നും ശരീരത്തിലെ ഇറച്ചിയുടെ അര കഷ്ണം തൂക്കം കുറയുമെന്നാണ് പട്ടാമ്പി ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണന്റെ ഭീഷണി.
അതേസമയം പട്ടാമ്പി നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണത്തിന്റെ സന്തോഷം പങ്കുവെക്കാനായി ഡിവൈഎഫൈ സംഘടിപ്പിച്ച വേദിയിലായിരുന്നു ഗോപാലകൃഷ്ണൻ പ്രകോപന പ്രസംഗം ഉണ്ടായത്.
എന്നാൽ റോഡ് നവീകരണം വർഷങ്ങൾ വൈകിയതിലും, നഗരത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി റോഡിന്റെ വീതി കുറച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി, വീതി കുറച്ചതിൽ വ്യക്തത വരുന്നത് വരെ നവീകരണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും പ്രവർത്തകരും റോഡ് നവീകരണം തടയാൻ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് പ്രസംഗം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
