“ലീഗ് കാല് വാരിയെന്നത് തെറ്റ്”; ബേപ്പൂർ തോൽവിയിൽ സിപിഎം-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് പി.വി. അൻവർ

MAY 6, 2026, 6:26 AM

കോഴിക്കോട്: ബേപ്പൂരിൽ ലീഗ് കാല് വാരിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പി വി അൻവർ. ബേപ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും, രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിൽ തനിക്ക് പരാതി ഒന്നുമില്ലെന്നും, ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. ബേപ്പൂരിൽ തന്നെ തോൽപ്പിച്ചത് ബിജെപി വോട്ടുകളാണെന്നും, സിപിഎം-ബിജെപി കൂട്ടുകെട്ടാണ് യഥാർത്ഥത്തിൽ തോൽവിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷാ പ്രചാരണത്തിന് എത്തിയിട്ടും ബിജെപി വോട്ട് വർധിച്ചില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.

25 വർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ യുഡിഎഫ് മുന്നേറ്റം നേടിയപ്പോഴും ബേപ്പൂർ മാത്രം എൽഡിഎഫിനൊപ്പമാണ് നിന്നത്. പി എ മുഹമ്മദ് റിയാസ് 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരിൽ വിജയിച്ചത്.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ മരുമകനായ റിയാസിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ രംഗത്തെത്തിയതോടെ മണ്ഡലം ശ്രദ്ധ നേടിയിരുന്നു. തുടർന്ന് യുഡിഎഫ് അൻവറിന് പിന്തുണ പ്രഖ്യാപിച്ചതും മത്സരത്തെ കൂടുതൽ ആവേശകരമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam