പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങിയത് ചുവന്ന ഫോക്‌സ്‌വാഗൺ പോളോ കാറിലെന്ന നിഗമനത്തിൽ എസ്ഐടി എത്തിയിരുന്നു.
ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുലിന്റെ പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‌ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ നീക്കം.
കാർ സ്ഥിരമായി പാലക്കാട് ഉണ്ടാകാറില്ലെന്നും ഉടമ ആരെന്ന് അറിയില്ലെന്നുമായിരുന്നു എംഎൽഎയുടെ ഓഫീസ് ജീവനക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തിരയാൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി കർശന നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
