തിരുവനന്തപുരം: കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് എത്തിച്ച് ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ ലഭിക്കുമ്പോള്‍ അതത് സംസ്ഥാനങ്ങളിലെ ആര്‍ടിഒകളില്‍ നിന്ന് എന്‍ഒസി നല്‍കിയിട്ടുണ്ടോ എന്നു മാത്രമേ നോക്കാറുള്ളുവെന്ന് ഗതാഗത കമ്മിഷണറുടെ ഓഫിസ്. വാഹനത്തിന് എന്‍ഒസി നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വീകരിച്ച് ഇവിടെ റജിസ്റ്റര്‍ ചെയ്തു നല്‍കുകയാണ് ചെയ്യുന്നതെന്നും കമ്മിഷണറേറ്റ് അറിയിച്ചു.
അതത് സംസ്ഥാനങ്ങളിലെ ആര്‍ടിഒമാര്‍ എന്‍ഒസി നല്‍കിയാല്‍ വാഹനത്തിനു പ്രശ്നമില്ലെന്നാണു കണക്കാക്കപ്പെടുന്നത്. അതേ വാഹനം തന്നെയാണോ ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്ന് അറിയാനായി വാഹനത്തിന്റെ ഷാസി നമ്പര്‍ ഉള്‍പ്പെടെ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പിച്ച ശേഷമാവും ഇവിടെ റജിസ്ട്രേഷന്‍ നടത്തുക. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന ആര്‍ടി അധികൃതരാണ് വാഹനം എവിടെനിന്നാണു കൊണ്ടുവന്നതെന്നു പരിശോധിക്കേണ്ടത്.
ഭൂട്ടാനില്‍ നിന്ന് കൊണ്ടുവന്ന വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലാണ് ആദ്യം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിടെനിന്ന് എന്‍ഒസി എടുത്ത് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും റജിസ്റ്റര്‍ ചെയ്യാനാകും. ഇന്ത്യയില്‍ എവിടെയും റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പരിവാഹന്‍ വഴി എല്ലാ ആര്‍ടിഒമാര്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. പരിവാഹന്‍ രേഖകളില്‍ മാറ്റം വരുത്തിയെന്ന കസ്റ്റംസിന്റെ ആരോപണം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും ഗതാഗത കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
