തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറിയാണ് പീഡിപ്പിച്ചത്.
ഇന്നു പുലർച്ചെ രണ്ടുമണിയ്ക്കായിരുന്നു സംഭവം. 25കാരിയായ യുവതി ഹോസ്റ്റൽ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ബലാത്സംഗം ചെയ്തത്.യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി.കഴക്കൂട്ടം പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
