നിമിഷ രാജുവിനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ എറണാകുളം സിപിഐയിൽ പൊട്ടിത്തെറി 

NOVEMBER 17, 2025, 7:53 PM

എറണാകുളം: എഐഎസ്എഫ് നേതാവ് നിമിഷ രാജുവിനെ തദ്ദേശ തെരഞ്ഞടുപ്പിൽ  സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ എറണാകുളം സിപിഐയിൽ പൊട്ടിത്തെറി. 

എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ പരാതി നൽകിയ നിമിഷ രാജു നിലവിൽ എഐഎസ്എഫ് ജോയിന്റ് സെക്രട്ടറിയാണ്.

പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽനിന്നാണ് നിമിഷ രാജു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.

vachakam
vachakam
vachakam

നിമിഷ രാജുവിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് സിപിഐ ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയിൽ ആലോചിക്കാതെ പുറത്തുനിന്ന് സ്ഥാനാർത്ഥിയെ കൊണ്ടുവന്നുവെന്നാണ് ഇവരുടെ പരാതി.

2021 ഒക്ടോബറിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിനിടെ ആർഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam