'വടിയെടുക്കാം'; വിദ്യാർഥിയെ തിരുത്താൻ ചൂരൽപ്രയോഗം കുറ്റമല്ലെന്ന് ഹൈക്കോടതി

FEBRUARY 11, 2026, 9:55 PM

കൊച്ചി: വിദ്യാർഥിയുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനുമായി നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന ചൂരൽപ്രയോഗം കുറ്റമായി കാണാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ ചൂരൽപ്രയോഗവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കുന്നതിനിടെ ജസ്റ്റിസ് സി. പ്രദീപ്കുമാറാണ് ഈ പരാമർശം നടത്തിയത്.

വിദ്യാർഥിയെ ശാരീരികമായി ശിക്ഷിക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായാൽ അത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലനിന്നിരുന്ന കേസിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അധ്യാപകർക്ക് രക്ഷിതാക്കൾ അനുമതി നൽകിയതായി കണക്കാക്കാമെന്ന ഹൈക്കോടതിയുടെ മുൻ വിധിയും പരിഗണിച്ചാണ് ഈ തീരുമാനം. 2025 ഫെബ്രുവരി 10-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അധ്യാപകൻ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചൂരൽ ഉപയോഗിച്ച് അടിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam