കൊല്ലം: ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹന്‍ ഇരവിപുരത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെന്ന വാർത്ത വന്നതോടെ ആർഎസ്പിയിൽ പൊട്ടിത്തെറി.
ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു. രാജി തീരുമാനം സംസ്ഥാന സെക്രട്ടറി എ.എ അസീസിനെ അറിയിച്ചു.
മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളെ സ്ഥാനാർഥി ആക്കിയതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി പോര് മുറുകുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലത്ത് ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർഥിയായി അഡ്വ. വിഷ്ണു മോഹനെ തീരുമാനിച്ചത്.
വിഷ്ണുവിനെ സ്ഥാനാർഥി ആക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന ഷിബു ബേബി ജോണിൻ്റെ ഭീഷണിക്ക് വഴങ്ങിയായിരുന്നു തീരുമാനം. സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫ് മുന്നണിയുമായി ചർച്ച ചെയ്ത ശേഷമെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്