വീണ വിജയന് കുരുക്ക്; എക്‌സാലോജിക്കിനെതിരെ അന്വേഷണം വേണമെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട്

JANUARY 17, 2024, 8:25 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി). റിപ്പോർട്ട്.

ബെംഗളൂരു ആർഒസി റിപ്പോർട്ട് പ്രകാരം സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും ഹാജരാക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞില്ല, എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്‌ടി അടച്ചുവെന്ന വിവരം എക്‌സാലോജിക്ക്  കൈമാറിയിരുന്നു.

വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബെംഗളൂരു ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ബെംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, കമ്പനി ആക്‌ട് 2013 പ്രകാരം, കമ്പനി കാര്യ ഇടപാടുകളില്‍ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷന്‍ 447, രേഖകളില്‍ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷന്‍ 448, എന്നിവ പ്രകാരം നടപടിയെടുക്കാമെന്നും പറയുന്നു.

സിഎംആർഎല്ലിനും മാനേജ്മെൻിനും എതിരെ വിശദ അന്വേഷണം നടത്തണമെന്നും  ഇതിലും ദുരൂഹമായ ഇടപാടുകൾ സിഎംആർഎലിൽ  നടന്നിട്ടുണ്ടാകാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam