ശബരിമല തീർഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഇത്തവണ കേരളം മുഴുവൻ

OCTOBER 30, 2025, 4:39 AM

തിരുവനന്തപുരം: കഴിഞ്ഞ വർഷം ആരംഭിച്ച ശബരിമല തീർഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഇത്തവണ കേരളം മുഴുവൻ ലഭ്യമാക്കാൻ തീരുമാനം.

ഈ വർഷത്തെ മണ്ഡല - മകരവിളക്ക് തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വിഎൻ വാസവൻ നിർദ്ദേശം നൽകി.

ഈ വർഷം കൂടുതൽ തീർഥാടകർ എത്തിച്ചേരും എന്ന നിലയിൽ വേണം ക്രമീകരണങ്ങൾ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും മന്ത്രി പറഞ്ഞു. തീർഥാടകർക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും.

vachakam
vachakam
vachakam

നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്.വിർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിൻ്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകുക.

ശബരിമല തീർഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി തീർഥാടകർക്കായി മൊബൈൽ ആപ്ലിക്കേഷൻ ദേവസ്വം ബോർഡ് സജ്ജമാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam