കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയര്‍ ഒഴിവാക്കാൻ നിര്‍ദേശം 

AUGUST 14, 2025, 9:59 AM

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ഇതാ ഒരു നിർണ്ണായക തീരുമാനം. കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയര്‍ ഒഴിവാക്കാൻ നിര്‍ദേശം.

വാതിലുകൾ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകളും വളളികളും നീക്കം ചെയ്യാനാണ് നിര്‍ദേശം.

 ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാൻ കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയര്‍ നിര്‍ദേശം നൽകി. 

vachakam
vachakam
vachakam

യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിര്‍ണായക നടപടി. യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവന് തന്നെ അപകടമുണ്ടാക്കാൻ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷനും പരാതിയെത്തിയിരുന്നു.

തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയെടുത്തത്. കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിലുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam