കോഴിക്കോട്: സംസ്ഥാനത്തെ 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 700 കോടിയിലധികം രൂപയുടെ ആദായ നികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തി. കാസർകോട് മുതൽ കൊല്ലം വരെ 45 ഇടങ്ങളിലായിരുന്നു പരിശോധന.
ലാഭം കുറച്ചു കാണിച്ചാണ് തട്ടിപ്പു നടത്തിയത്. ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറിൽ കൃത്രിമം കാണിച്ച് ബിൽ തുക കുറച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമായി അറുന്നൂറോളം ആദായനികുതി ഉദ്യോഗസ്ഥർ മൂന്നു ദിവസമായി നടന്ന പരിശോധനയിൽ പങ്കെടുത്തു.
ഹവാല ഇടപാടുകൾക്കും തെളിവു ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തുണി മില്ലുകളിൽനിന്നും മൊത്തക്കച്ചവടക്കാരിൽനിന്നും ടെക്സ്റ്റൈൽസുകാർ വാങ്ങുന്ന തുണിത്തരങ്ങളുടെ വില സ്വർണക്കടത്ത് - ഹവാല സംഘങ്ങളാണു നൽകുക.
കള്ളക്കടത്തായി എത്തുന്ന സ്വർണം കേരളത്തിനു പുറത്തു വിറ്റ് ടെക്‌സ്‌റ്റെൽസുകൾക്കു വേണ്ടി തുണിമില്ലുടമകൾക്ക് പണം നൽകും. തുല്യമായ തുക ടെക്സ്റ്റൈൽ ഉടമകൾ ഹവാല ഇടപാടുകാർക്ക് കേരളത്തിൽ കൈമാറും. വർഷങ്ങളായി ഈ രീതി പിന്തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി
'ഒരു കുഞ്ഞിനെ കൂടി നോക്കാൻ വയ്യ'; കാട്ടാക്കട നവജാത ശിശുവിന്റെ മരണം കൊലപാതകം;
'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി