തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് സമർപ്പിച്ച് മൂന്നംഗ സമിതി.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാരാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഈ മാസം 1നാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ കാലിൽ പുഴവരിച്ച നിലയിൽ കണ്ടെത്തുന്നത്.
രോഗിയുടെ മകളുടെ മകൻ ബെഡിൽ നിന്നും രാജേന്ദ്ര പ്രസാദിൻ്റെ കാല് ഉയർത്തി നോക്കിയപ്പോൾ കാലിൽ നിന്നും പുഴുക്കൾ ബെഡിലേക്ക് തുടരെ തുടരെ വീഴുകയായിരുന്നു.
തുടർന്ന്, ഡോക്ടറെ വിവരം അറിയിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
