എറണാകുളം: ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവത്തിൽ അരൂർ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രൻ സേനയിലെ സ്ഥിരം പ്രശ്നക്കാരനെന്ന് റിപ്പോർട്ട്.
സ്റ്റേഷനിനുള്ളിൽ മര്‍ദിക്കാറുണ്ടെന്ന് മുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. 2023ൽ തന്നെ അകാരണമായി മർദ്ദിച്ചു എന്ന് സ്വിഗ്ഗി ജീവനക്കാരൻ പരാതി നൽകിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.സ്റ്റേഷനിൽ എത്തിക്കുന്ന പ്രതികളെ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് സേനയ്ക്ക് അകത്ത് മിന്നൽ എന്ന ഇരട്ടപ്പേരും പ്രതാപചന്ദ്രനുണ്ട്.
അതേസമയം, ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ അരൂർ എസ്എച്ച്ഒ പ്രതാപ ചന്ദ്രനെ ദക്ഷിണ മേഖല ഡിഐജി സസ്പെൻഡ് ചെയ്തിരുന്നു.2024ൽ നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
