കോഴിക്കോട്: വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാൻ നീക്കം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്.കോഴിക്കോട് സിറ്റി സൈബർ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ ആറിനാണ് എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ ലഭിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.വിദ്യക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു.
സംഭവത്തിൽ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
