കണ്ണൂർ: കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചതായി റിപ്പോർട്ട്. ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരൻ മകൻ ധ്യാൻ കൃഷ്ണയാണ് മരിച്ചത്. കുട്ടി പരിയാരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ആണ് മരണം സംഭവിച്ചത്.
ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. ഭർത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവതി ആറും നാലും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടുകയായിരുന്നു. സംഭവത്തിൽ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു. അമ്മയും 4 വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
