അപരന്മാരെ ഭയമില്ലെന്ന് പറയുന്ന മുഹമ്മദ് റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തി: പി വി അന്‍വര്‍

MARCH 23, 2026, 11:52 PM

 കോഴിക്കോട്: ബേപ്പൂരിൽ റീൽസ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ. മാറ്റം വേണമെന്നാണ് ബേപ്പൂരിലെ സഖാക്കൾ പറയുന്നത്.

യുഡിഎഫ് വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും പി വി അൻവർ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അപരന്മാരെ ഭയമില്ലെന്ന് പറയുന്ന മുഹമ്മദ് റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തി.

vachakam
vachakam
vachakam

 കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർഥി താനാകാം. പരാജയ ഭീതി കൊണ്ടാണ് അപരന്മാരെ ഇറക്കിയത്. വളഞ്ഞ വഴിയിലൂടെ അല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്.

അപരമാരെ ഭയമില്ലെന്നും അൻവർ വ്യക്തമാക്കി.  ഗവ. കോളേജും കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂർ. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ മുതിരുന്നില്ലെന്നും അൻവർ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam