തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ നടപടിയെടുക്കും. നടപടി വൈകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് ശക്‌തമായ നടപടി ഉടൻ എടുക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻറ് പി.സി വിഷ്ണുനാഥ് എംഎൽഎയും പറഞ്ഞിരുന്നു.
ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദേശീയ സംസ്ഥാന നേതൃത്വങ്ങൾ കൂടിയാലോചിച്ച് മാതൃകപരമായ കൂടുതൽ നടപടി സ്വീകരിക്കും.
വിധേയരെ സംസ്ഥാനം ഭരിക്കാൻ അനുവദിച്ച സിപിഎമ്മിന് കോൺഗ്രസിനെതിരെ പറയാൻ അവകാശമില്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
