കോതമംഗലം: ബസുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന വിവരം. സ്വകാര്യബസുകൾക്കും ഇത് ബാധകമാണ്.
കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പുതിയതായി നിർമ്മിച്ച ബസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോതമംഗലം ഡിപ്പോയിൽ നിന്ന് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കോതമംഗലം ഗുരുവായൂർ റൂട്ടിൽ ഉൾപ്പടെ പുതിയ സർവ്വീസുകൾ ഉണ്ടാകും എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
