തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ നൈറ്റ് വാച്ച്മാന്‍ തസ്തികകള്‍ സിസിടിവി വന്നതോടെ ഒഴിവാക്കുന്നു. സിസിടിവി വെയ്ക്കാനും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്താനും കഴിയുന്ന ഓഫീസുകളില്‍ കഴിവതും ഈ തസ്തിക ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കരണ വകുപ്പിന്റെ നിര്‍ദേശം.
നൈറ്റ് വാച്ച്മാന്റെ ജോലിസമയം ആഴ്ചയില്‍ 48 മണിക്കൂറായി കുറയ്ക്കാനാണ് തീരുമാനം. നിലവില്‍ ഇവര്‍ ഓഫീസ് അടയ്ക്കുന്നത് മുതല്‍ അടുത്ത ദിവസം ഓഫീസ് തുറക്കുന്നത് വരെ 15 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നിരുന്നു. ഇതൊഴിവാക്കാന്‍ കോടതികളും മനുഷ്യാവകാശ കമ്മിഷനുകളും ഇടപെട്ടിരുന്നു. ജോലിസമയം 48 മണിക്കൂറായി കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേരെ നിയമിക്കേണ്ടി വരും.
വിലപിടിപ്പുള്ള വസ്തുക്കളും പ്രമാണങ്ങളും സൂക്ഷിക്കുന്ന ഓഫീസുകളില്‍ മാത്രം ഈ തസ്തിക മതി. കെക്സോണ്‍പോലുള്ള ഏജന്‍സികളില്‍ നിന്ന് സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഈ തസ്തിക പൂര്‍ണമായി ഒഴിവാക്കണം. വിവിധ ഓഫീസുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സമുച്ചയങ്ങളില്‍ ഓഫീസ് മേധാവികള്‍ കൂടിയാലോചിച്ച് ദിവസം രണ്ട് നൈറ്റ് വാച്ച്മാന്മാരെമാത്രം ഡ്യൂട്ടിക്ക് നിയോഗിക്കണം. ആവശ്യമായ തസ്തികകള്‍ എത്രയെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാനും ഭരണപരിഷ്‌കരണ വകുപ്പ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
