ഐ.എ.എം.ഇ ജില്ല ആർട്ടോറിയങ്ങൾ; മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകൾ

OCTOBER 18, 2025, 2:38 PM

കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ(ഐ.എ.എം.ഇ) നടത്തിയ ജില്ലാ തല ആർട്ടോറിയങ്ങളിൽ മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകൾ. കോഴിക്കോട് ജില്ല ആർട്ടോറിയത്തിലെ ആദ്യ നാല് സ്ഥാനങ്ങളും മർകസ് മാനേജ്‌മെന്റ് സ്‌കൂളുകളാണ് കരസ്ഥമാക്കിയത്.

കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്‌കൂളാണ് ചാമ്പ്യന്മാർ. മർകസ് പബ്ലിക് സ്‌കൂൾ കൊയിലാണ്ടി രണ്ടാം സ്ഥാനവും മർകസ് ഇന്റർനാഷണൽ സ്‌കൂൾ എരഞ്ഞിപ്പാലം മൂന്നാം സ്ഥാനവും മർകസ് പബ്ലിക് സ്‌കൂൾ കൈതപ്പൊയിൽ നാലാം സ്ഥാനവും നേടി.

കണ്ണൂർ ജില്ല ആർട്ടോറിയത്തിൽ മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ചാമ്പ്യന്മാരായത്. മലപ്പുറം ജില്ല ആർട്ടോറിയത്തിൽ എ ആർ നഗർ മർകസ് പബ്ലിക് സ്‌കൂളിനാണ് മൂന്നാം സ്ഥാനം. കോഴിക്കോട് ജില്ലയിൽ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് എം എയും ശഹിസ്ത സറയും എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥികളാണ്.

vachakam
vachakam
vachakam

കണ്ണൂർ ജില്ലയിൽ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അസ്‌ലഹ ഫാത്തിമ, ഫിദ ഫാത്തിമ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ. കൂടാതെ വിവിധ കാറ്റഗറികളിലും മികച്ച സ്ഥാനങ്ങളിലെത്തി മർകസ് സ്‌കൂളുകൾ മികവ് തെളിയിച്ചു.

കലാസാഹിത്യനൈപുണി വികസനങ്ങളിൽ നൽകുന്ന കൃത്യമായ പരിശീലങ്ങളും മാർഗനിർദേശങ്ങളും പാഠ്യേതര പ്രവർത്തനങ്ങൾക്കുകൂടി പ്രാധാന്യം നൽകുന്ന സ്‌കൂൾ അന്തരീക്ഷവുമാണ് മർകസ് മാനേജ്‌മെന്റ് സ്‌ക്കൂളുകളുടെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് എം.ജി.എസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.എം റഷീദ് സഖാഫി പറഞ്ഞു.

വിജയികളായ വിദ്യാർഥികളെയും നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും എം.ജി.എസ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam