കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ ഐ.വി. ശശിയുടെ ഛായാചിത്രം കോഴിക്കോട് ടൗൺഹാളിൽ സ്ഥാപിക്കാത്തതിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചു.
കാലിക്കറ്റ് ആർട്‌സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡന്റ് സലാം വെള്ളയിലിനുവേണ്ടി മഞ്ചേരി സുന്ദർരാജാണ് നോട്ടീസ് അയച്ചത്. കോഴിക്കോട്ടുകാരനാണ് ഐ.വി. ശശി.
ഈ നാടിന്റെ അഭിമാനമായ സംവിധായകന്റെ ഛായാപടം മരിച്ചിട്ട് ഇത്രയും വർഷങ്ങളായിട്ടും സ്ഥാപിക്കാൻ കോർപറേഷൻ തയാറായിട്ടില്ല.
രണ്ടു വർഷം മുൻപെ കോർപ്പറേഷൻ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വൈകുന്നതുകൊണ്ടാണ് വക്കീൽനോട്ടീസ് അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
