പത്തനംതിട്ട ചെറുകോൽപ്പുഴ കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം.എം വർഗീസിനും സഹോദരൻ ജോസിനുമെതിരെയാണ് മലേഷ്യയിൽ നിന്ന് രക്ഷപ്പെട്ടു വന്നവർ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശികൾ വർഗീസിനെ മർദിച്ചിരുന്നു. പിന്നാലെ ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയരുകയായിരുന്നു.
ശമ്പളമില്ലാതെ മാസങ്ങളോളം ജോലി ചെയ്യിച്ചുവെന്നും വിസക്കെന്ന പേരിൽ വൻ തുക പലരിൽ നിന്നായി കൈപ്പറ്റിയെന്നുമാണ് പരാതി.
തൊടുപുഴ സ്വദേശികളും പ്രാദേശിക സിപിഎം പ്രവർത്തകരുമായി ചേർന്ന് മർദിച്ചു എന്നായിരുന്നു വർഗീസിന്റെ പരാതി. കയർ കെട്ടി വലിച്ചുകൊണ്ട് പോയി രണ്ട് മണിക്കൂറിൽ അധികം മർദിച്ചുവെന്നാണ് വർഗീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
