തിരുവനന്തപുരം: കേരളത്തിലെ ഐടി മേഖലയില്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ തുറക്കുന്നു. ഐടി പാര്‍ക്കുകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് കേരളം എന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിന്റെ സിഇഒ സഞ്ജീവ് നായര്‍ പറഞ്ഞു. ഏകദേശം 72,000 പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐബിഎം, അലയന്‍സ്, നിസ്സാന്‍ ഡിജിറ്റല്‍, ഇവൈ, എന്‍ഒവി, ഇന്‍സൈറ്റ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ഇക്വിഫാക്‌സ്, ആക്‌സെഞ്ചര്‍, ഗൈഡ്ഹൗസ്, ഐക്കണ്‍, സഫ്രാന്‍, ആര്‍എം എഡ്യൂക്കേഷന്‍ തുടങ്ങിയ കമ്പനികളുടെ ജിസിസി സാന്നിധ്യം സംസ്ഥാനത്ത് ഇതിനകം തന്നെയുണ്ട്. കൂടാതെ കൂടുതല്‍ ജിസിസികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മികച്ച ഐടി പാര്‍ക്കുകള്‍ ഉണ്ട്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി , ഐസിടി അക്കാദമി ഓഫ് കേരള, എന്നിവയുമായി ബന്ധപ്പെട്ട് മികച്ച അക്കാദമിക്-വ്യവസായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിഭാ ലഭ്യതയുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് സാഹചര്യമാണ് മറ്റൊരു പ്രത്യേകത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്