സ്ത്രീയും പുരുഷനും എത്രകാലം ഒരുമിച്ചു താമസിച്ചാലും വിവാഹമായി കണക്കാക്കാനാവില്ല 

JANUARY 19, 2024, 3:16 PM

 കൊച്ചി: നിയമപരമായി വിവാഹം ചെയ്യാത്ത ഒരു പുരുഷനും സ്ത്രീയും തമ്മില്‍ എത്രകാലം ഒരുമിച്ച്‌ താമസിച്ചാലും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. 

2012 ല്‍ അന്തരിച്ച കണ്ണൂരിലെ കെ ടി രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയുടെ പദവി അവകാശപ്പെട്ട് 69ഉം 74 വയസുമുള്ള രണ്ട് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതിയുടെ പരാമര്‍ശം.

കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമനും ജസ്റ്റിസ് സി പ്രതീപ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

vachakam
vachakam
vachakam

1966ല്‍ മതാചാര പ്രകാരമാണ് വിവാഹം കഴിച്ചതെന്ന് 74 കാരിയായ സ്ത്രീ അവകാശപ്പെട്ടു. മറുവശത്ത്,  69 കാരിയായ ഒരു സ്ത്രീ, 1970 ല്‍   വിവാഹം കഴിച്ചതായി അവകാശപ്പെട്ടു. രാമകൃഷ്ണന്‍ നമ്പ്യാരുടെ മരണശേഷം കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളും കോടതിയെ സമീപിക്കുകയായിരുന്നു.

പരേതനായ രാമകൃഷ്ണന്‍ നമ്പ്യാര്‍ ആചാരപ്രകാരമാണ് 74കാരിയെ വിവാഹം കഴിച്ചതെന്ന് കുടുംബകോടതി കണ്ടെത്തി. മരിച്ചയാളുടെ സഹോദരന്റെയും രണ്ട് ബന്ധുക്കളുടെയും മൊഴിയും കുടുംബ കോടതി രേഖപ്പെടുത്തി. അതിനാല്‍, 74 വയസ്സുള്ള സ്ത്രീ പരേതനായ രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയാണെന്ന് വിചാരണ കോടതി വ്യക്തമാക്കുകയായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam