കാപ്പി തിളപ്പിക്കുന്നതിനിടെ  തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

JUNE 12, 2025, 1:01 AM

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.   

മറിയപ്പള്ളി മുട്ടം സ്വദേശിനിയായ  വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ഇവർ ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു.

 ഈ തീ പടർന്നത് അറിയാതെ ഇവർ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ചു. തീ ആളിപ്പടർന്നതോടെ പൊള്ളലേറ്റ അംബികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

vachakam
vachakam
vachakam

 മറിയപ്പള്ളി മുട്ടത്തെ അനിയത്തിയുടെ മകൻറെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam