നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലറെ പ്രതി ചേർക്കുമെന്ന് റിപ്പോർട്ട്. ആത്മഹത്യാ കുറിപ്പിൽ പരാമർശമുളള ജോസ് ഫ്രാങ്ക്ളിനെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തുക എന്നാണ് ലഭിക്കുന്ന വിവരം.
വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്. ഫോൺ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം അമ്മയെ ജോസ് ഫ്രാങ്ക്ളിൻ ശല്യം ചെയ്തിരുന്നതായി മകൻ പറഞ്ഞിരുന്നു. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. എന്നാൽ ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
