എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷിമൊഴി നല്‍കി; 12 ഓളം പേര്‍ ചേര്‍ന്ന് ഹോട്ടലും കാറും അടിച്ചുതകര്‍ത്തെന്ന് ഹോട്ടലുടമ

JULY 26, 2025, 8:33 PM

താമരശേരി: വെസ്റ്റ് കൈതപ്പൊയില്‍ ചെമ്പ്രപറ്റയില്‍ അക്രമിസംഘം ഹോട്ടലും കാറും അടിച്ച് തകര്‍ത്തതായി പരാതി. ചൊമ്പ്രപറ്റയിലെ ഗ്രാന്റ് ഫാമിലി ഹോട്ടലില്‍ എത്തിയ 12 ഓളം പേര്‍ ചേര്‍ന്ന് ഹോട്ടലിന്റെ ചില്ലുകളും ഫ്രിഡ്ജ്, പാത്രങ്ങള്‍ എന്നിവയും അടിച്ചു തകര്‍ത്തതായാണ് പരാതി.

പരാതി നല്‍കാനായി ഹോട്ടല്‍ ഉടമയും മകനും താമരശേരിയില്‍ എത്തിയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസും അക്രമി സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ ചേര്‍ന്ന് തകര്‍ത്തു. ഹോട്ടല്‍ ഉടമയേയും ഭാര്യയേയും മകനെയും മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

പുതുപ്പാടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹോട്ടല്‍ ഉടമ സാക്ഷിമൊഴി നല്‍കിയിരുന്നു. ഇതാണ് ആക്രമത്തിന് കാരണമെന്ന് ഹോട്ടല്‍ ഉടമ അബ്ദുറഹ്മാന്‍ പറഞ്ഞു. അബ്ദു റഹ്മാന്റെ മകന്‍ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam