മന്ത്രി കെ രാജനെതിരെ അന്വേഷണം ഉണ്ടെന്ന വ്യാജപ്രചാരണം; കോൺഗ്രസ് നേതാവ് ഷാജിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

MARCH 26, 2026, 3:42 AM

കൊച്ചി: ഡിജിറ്റൽ സർവേ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജനെതിരെ അന്വേഷണം ഉണ്ടെന്ന വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ, പൊതുതാൽപര്യ ഹർജിക്കാരനും കോൺഗ്രസ് നേതാവുമായ ഷാജി ജെ കോടങ്കണ്ടത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് കോടതി ഒരിക്കലും ഉത്തരവിട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇല്ലാത്ത ഹൈക്കോടതി ഉത്തരവിനെ ഉണ്ടായെന്ന രീതിയിൽ അവതരിപ്പിച്ചതും, കോടതിയുടെ ഇടക്കാല ഉത്തരവിനെ മനപൂർവ്വം ദുര്‍വ്യാഖ്യാനം ചെയ്തതുമാണ് വിമർശനത്തിന് കാരണം.

“നീതി നിർവഹണത്തിൽ ഹർജിക്കാരൻ ഇടപെട്ടു. കോടതിയുടെ ഉത്തരവിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല” എന്നും ഡിവിഷൻ ബെഞ്ച് കർശനമായി മുന്നറിയിപ്പ് നൽകി. നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചതെന്നും, അഭിഭാഷകനായ ഹർജിക്കാരനിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു.

vachakam
vachakam
vachakam

ഷാജി ജെ കോടങ്കണ്ടത്ത് സമർപ്പിച്ച സത്യവാങ്മൂലവും പുറത്തിറക്കിയ പത്രക്കുറിപ്പും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തെറ്റായ വാർത്ത തിരുത്തി, മാപ്പപേക്ഷ ദീപിക ദിനപത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, ദീപിക ദിനപത്രം എഡിറ്റർ സമർപ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam