കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്എഫ്ഐയുടെ ഹർജി പരിഗണിച്ചാണ് നടപടി. സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും കോളേജിനും കോടതി നോട്ടീസ് അയച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ആണ് ഇടക്കാല ഉത്തരവ്.
കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നാളെയാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫാത്തിമ മാതാ കോളേജിലെ തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേയ്ക്ക് ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കെഎസ്‌യുവിൻ്റെ നോമിനേഷൻ സ്വീകരിച്ചതിൽ സർവകലാശാല മാനദണ്ഡം ലംഘിക്കപ്പെട്ടെന്നായിരുന്നു എസ്എഫ്ഐയുടെ പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ശതമാനം ഹാജർ വേണമെന്ന ഉത്തരവ് പാലിച്ചില്ല, നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം നോമിനേഷൻ പേപ്പർ നൽകി തുടങ്ങിയ പരാതികളും എസ്എഫ്ഐ ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
