മദ്യത്തിന് പേരിടല്‍ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

FEBRUARY 12, 2026, 7:03 AM

കൊച്ചി: മദ്യത്തിന് പേരിടല്‍ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

പൊതുജനങ്ങളോട് മദ്യത്തിന് പേരിടാന്‍ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്ന് സഞ്ജീവ് ഹർജിയിൽ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്ഥാപനം തന്നെ മദ്യ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്.

ബെവ്‌കോയുടെ നടപടി തെറ്റാണ്. ഇത് പിന്‍വലിപ്പിക്കണമെന്നും സഞ്ജീവന്‍ ആവശ്യപ്പെട്ടിരുന്നു. മലബാര്‍ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം മദ്യത്തിന് പേരിടാനുള്ള മത്സരം നടത്തിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമായിരുന്നു ബെവ്‌കോയുടെ വിശദീകരണം. മദ്യ ഉൽപാദനത്തിൽ ഏർപ്പെടാത്തതുകൊണ്ടുതന്നെ പേരിടൽ മത്സരം നടത്തേണ്ടതിൻ്റെ ആവശ്യമില്ലെന്നും ബെവ്‌കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നടപടി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു പരസ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam