കൊച്ചി: ഹാല്‍ സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഹാല്‍ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. ആശങ്കയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സിനിമയിലെ രംഗങ്ങള്‍ കട്ട് ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.
അതേസമയം മതസ്ഥാപനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകുമെന്നും സിബിഎഫ്‌സിയോട് ഹൈക്കോടതി ചോദിച്ചു. മത വികാരത്തെ ബാധിക്കുന്നതാണ് സിനിമയിലെ രംഗമെന്നും പൊതുക്രമം പാലിക്കാത്ത സിനിമയാണ് ഹാല്‍ എന്നും ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും സിബിഎഫ്‌സി ആരോപിച്ചു.
സിനിമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിബിഎഫ്‌സിക്ക് ബാധ്യതയുണ്ടെന്നും രണ്ട് മതങ്ങള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ അവധാനത വേണ്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയിലായിരുന്നു സിബിഎഫ്‌സിയുടെ വാദം. ഹര്‍ജി വിധി പറയാന്‍ മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
