എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കവേ ആണ് കോടതിയുടെ നിർദ്ദേശങ്ങൾ ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ കൃത്യമായി ക്ലാസില്‍ കയറണമെന്നും മാതാപിതാക്കളെ അനുസരിക്കണമെന്നുമാണ് ഹൈക്കോടതി ജഡ്ജി സി എസ് ഡയസിന്റെ നിര്‍ദ്ദേശം.
അതുപോലെ തന്നെ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കൗണ്‍സിലിംഗിന് കുട്ടികള്‍ വിധേയരാകണം എന്നും ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതര്‍ നല്‍കുന്ന ഹാജര്‍ പട്ടിക കൃത്യമായി മൂന്ന് മാസം കഴിയുമ്പോള്‍ കോടതിയില്‍ ഹാജരാക്കണമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍.
ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് മാതാപിതാക്കളോടും ഹര്‍ജിക്കാരോടും ഓണ്‍ലൈൻ മുഖേനയും ഹൈക്കോടതി സംസാരിച്ചു. അതേസമയം കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ശേഷമാണ് ഹൈക്കോടതി ഏഴു വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്